
തട്ട : മേനക്കാല മല്ലിക അയോദ്ധ്യ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. ഗുരുപൂജ സന്ദേശം താലൂക്ക് അദ്ധ്യക്ഷ രമ ടീച്ചർ നൽകി. എൻ.എസ്.എസ് മല്ലിക കരയോഗം പ്രസിഡന്റ് ഗോപിനാഥൻ ഗുരുപൂജ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സഹരക്ഷാധികാരി അഭിജിത് സ്വാഗതവും ആർ എസ് എസ് തട്ട മണ്ഡലം സഹകാര്യവാഹക് ബിനോജ് കൃതജ്ഞതയും പറഞ്ഞു. ഗുരുപൂജയിൽ റിട്ടേർഡ് ഹയർ സെക്കൻഡറി അദ്ധ്യാപകൻ അജി, പത്തനംതിട്ട കത്തോലിക്കറ്റ് കോളേജ് ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസർ അനു ഹരിലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |