SignIn
Kerala Kaumudi Online
Friday, 07 August 2026 5.23 AM IST

പോക്സോക്കേസിൽ മൂന്നുപേർ അറസ്റ്റിൽ

sreekumar-
ശ്രീകുമാർ

കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലയാലപ്പുഴ താഴം പൈവള്ളിൽ ശ്രീകുമാർ (63), മലയാലപ്പുഴ ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ ശ്രീജിത്ത് മോൻ (വാവ - 32), മലയാലപ്പുഴ താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്ന് മലയാലപ്പുഴ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതനുസരിച്ചാണ് പോക്സോ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തത്.

മലയാലപ്പുഴ എസ്.എച്ച്.ഒ ഷാഫി.ബി.എമ്മിന്റെ നേതൃത്വത്തിൽ പൊലീസ് മൂന്നുസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എ.എസ്.ഐ സുധീഷ് , എസ്.സി.പി.ഒമാരായ ഇർഷാദ് , ബിജു , അഭിജിത്ത് , സി.പി.ഒമാരായ അനിൽ , അരുൺ, പ്രദീപ് , ജ്യോതിഷ് കുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL