SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

തിരുമുറ്റത്ത് പൊന്നോണം

onam

പത്തനംതിട്ട : ഈ ഡിജിറ്റൽ യുഗത്തിലും ഓണം ആഘോഷത്തിന്റെയും ഒത്തൊരുമയുടേയും പ്രതീകമാകുന്നതിൽ ഓണക്കളികൾക്ക് വലിയ പങ്കുണ്ട്. പുലിക്കളിയും തിരുവാതിരയും വടംവലിയുമൊന്നുമില്ലാത്ത ഒരു ഓണം മലയാളികൾക്ക് ആലോചിക്കാൻ പോലുമാകില്ല. വിസ്മൃതിയിലായിരുന്ന നിരവധി ഓണക്കളികൾ തിരിച്ചുവരികയും ചിലതൊക്കെ മൺമറയുകയും ചെയ്തിട്ടുണ്ട്. പുലിക്കളി, വടംവലി, തലപ്പന്തുകളി, ഉറിയടി, ഓണത്തല്ല്, തിരുവാതിരകളി, തുമ്പിതുള്ളൽ, കുട്ടിയും കോലും, കിളിത്തട്ടുകളി, കുമ്മാട്ടിക്കളി എന്നിവയാണ് ഓണക്കളികൾ.

വടംവലിയും വാഴക്കുലയും

എല്ലാ നാട്ടിലും ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉണ്ടാകും. അവരാകും ആ നാട്ടിലെ ഓണാഘോഷത്തിന്റെ മൊത്തക്കച്ചവടക്കാർ. കസേരകളിയും മിഠായിപെറുക്കലും നാരാങ്ങാ സ്പൂണും സുന്ദരിക്ക് പൊട്ടുതൊടീലും ഇല്ലാത്ത ഒരോണക്കാലം ചിന്തിക്കാൻ പോലുമാകില്ല. എറ്റവും ഒടുവിൽ വടംവലിയും അതിന് സമ്മാനമായി ലഭിക്കുന്ന വാഴക്കുലയും ഇന്നും മാസ് ആണ്.

കാലം മാറി കളികളും

ഇന്ന് ഓണക്കളികൾ മാറി ഫാഷൻ ഷോകളും പാചക മത്സരവും ഡിജിറ്റൽ പുലിക്കളികളുമാണ് താരങ്ങൾ. ഓണപ്പാട്ട് മത്സരങ്ങളും തലയിണ ഉപയോഗിച്ചുള്ള ഓണത്തല്ലും ഇത് പലപ്പോഴും അക്രമാസക്തമായി പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. സ്കൂൾ കോളേജുകളിൽ വാഹന അഭ്യാസങ്ങളും പടക്കം പൊട്ടിക്കലുമെല്ലാമായി ഓണാഘോഷം ട്രാജഡിയായും മാറുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL