
പന്തളം: പന്തളം നഗരസഭയുടെയും തോന്നല്ലൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.ആർ.കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയിൽ അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.മണിക്കുട്ടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സാബിറ ബീവി, ബി.പ്രദീപ്, സുനിത വേണു, എസ്.അരുൺ, പന്തളം നഗരസഭ കൗൺസിലർമാർ, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കവിത.എസ്, കൃഷി ഓഫീസർ വിപിൻ.വി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിഹാബുദ്ദീൻ.ബി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |