
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി. പുലിയൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി ദേശീയപതാക ഉയർത്തി. ലില്ലി മാനേജിംഗ് ട്രസ്റ്റി ജി.വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ എൻ.എൻ.പി.നായർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മോളി സേവ്യർ സ്വാഗതവും എക്സിക്യൂട്ടീവ് ട്രസ്റ്റി അനീഷ് കോശി സന്ദേശവും നൽകി. വൊക്കേഷണൽ വിദ്യാർത്ഥിനി അഞ്ചു മറിയം ആമുഖപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സുധീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |