SignIn
Kerala Kaumudi Online
Monday, 24 August 2026 1.24 AM IST

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി

devi

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. ആറാട്ട് ചൊവ്വാഴ്ച്ച ഉത്രാടദിനത്തിൽ രാവിലെ ആറിന് പമ്പാനദിയിലെ മിത്രപ്പുഴ കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണ്. കേണൽ

മൺറോ സായിപ്പ് നടയ്ക്കുവെച്ച സ്വർണക്കാപ്പ്, സായിപ്പിന്റെ പേര് അടയാളപ്പെടുത്തിയ പനം തണ്ടൻ വളകൾ, ഓഢ്യാണം എന്നിവ ദേവിക്ക് വർഷത്തിൽ ഒരിക്കൽ ചാർത്തുന്നത് ഈ ദിവസമാണ്. കൂടാതെ ശ്രീ മഹാദേവന്റെ സ്വർണനിലയങ്കിയും എഴുന്നെള്ളിക്കും.

പടിഞ്ഞാറേ നടയിൽ ഭക്തർക്ക് പറയിടാനുള്ള സൗകര്യവും ഉണ്ടാവും.

ചൊവ്വാഴ്ച്ച മുതൽ 12 ദിവസം വിശേഷാൽ വഴിപാടായ ഹരീന്ദ്ര പുഷ്പാഞ്ജലി നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL