SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

പാഞ്ഞടുത്ത് ടിപ്പറുകൾ, കല്ലമ്പലത്ത് ജീവനുകൾ റോഡിൽ പൊലിയുന്നു

bike-a

കല്ലമ്പലം: കല്ലമ്പലത്ത് ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും അപകടങ്ങളും തുടർക്കഥയാകുമ്പോൾ വേഗത നിയന്ത്രിക്കണമെന്നാവശ്യം ശക്തമാകുന്നു.കഴിഞ്ഞ ദിവസം രാവിലെ കല്ലമ്പലത്ത് അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി സ്കൂട്ടിയിലിടിച്ച് വൃദ്ധൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അമിതവേഗതയിലായിരുന്ന ടിപ്പർ നിറുത്താതെ പോയി.

മടവൂർ - പള്ളിക്കൽ - കട്ടുപുതുശ്ശേരി റോഡിലും, വെള്ളല്ലൂർ - ചെമ്മരത്ത് മുക്ക് റോഡിലും ടിപ്പർ ലോറികളുടെ അമിതവേഗതമൂലം അപകടങ്ങൾ വർദ്ധിക്കുന്നതായി പരാതിയുണ്ട്.

പുലർച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകൾ ശക്തമല്ലാത്തതിനാൽ,പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചിൽ.

രാവിലെ മുതൽ നിശ്ചിത സമയം ടിപ്പർലോറികൾ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലോറികൾ ചീറിപ്പായുന്നത്.ഈ മേഖലയിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടിപ്പർ ലോറികളുടെ അമിതവേഗതമൂലം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറോളം പേരാണ് ടിപ്പർ ലോറിയിടിച്ച് മരിച്ചത്.

ചെറുതും വലുതുമായി പതിനാറോളം അപകടങ്ങളൾ വേറെയും.

പത്ര,പാൽ,മത്സ്യ വിതരണക്കാർക്കും,പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവർക്കും,തൊഴിലാളികൾക്കും ടിപ്പറുകൾ ഒരു പേടി സ്വപ്നമാണ്.

പല ലോറികളും പെർമിറ്റ് ഇല്ലാതെയാണ് ഓടുന്നതെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL