അടൂർ : നഗരസഭയിലെ 9-ാം നമ്പർ സ്മാർട്ട് അങ്കണവാടിക്ക് മുന്നിലും, നഗരസഭ ഹോമിയോ ആയുഷ് ഹെൽത്ത് സെന്ററിനു സമീപത്തായുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടവും കാടുപിടിച്ച് കാട്ടുപന്നികളുടെ താവളമാകുന്നു. കാട്ടുപന്നികളെ അമർച്ച ചെയ്യാനും കാടുവെട്ടിത്തെളിക്കാത്തതിൽ വസ്തു ഉടമക്കെതിരെ നഗരസഭാ അധികൃതർ നടപടിയെടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. അങ്കണവാടി 21-ാം വാർഡിലും, കാടുപിടിച്ച പുരയിടം എതിർഭാഗത്ത് 24-ാം വാർഡിലുമാണ്. അടൂർ മറിയ ഹോസ്പിറ്റൽ ജംഗ്ഷനിന്റെ എതിർഭാഗത്ത് മുകളിലേക്കുള്ള റോഡിൽ നിന്നും ഹോമിയോ റോഡ് വഴി തിരിഞ്ഞാണ് അങ്കണവാടിയിലേക്കും ഹെൽത്ത് സെന്ററിലേക്കുമുള്ള വഴിയുള്ളത്. ഈ കോൺക്രീറ്റ് റോഡിന്റെ സൈഡിലുള്ള പുരയിടത്തിലാണ് കാടു പിടിച്ചു കിടക്കുന്നത്. പകൽ സമയത്തും പ്രദേശവാസികൾക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്. ഭീതിയോടെയാണ് യാത്രക്കാർ ഈ വഴി സഞ്ചരിക്കുന്നത്. പൊതുജനങ്ങൾക്ക് ഭീഷണിയായ കാട്ടുപന്നികളെ അമർച്ച ചെയ്യാനും കാടുവെട്ടിത്തെളിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |