
പത്തനംതിട്ട : പത്തനംതിട്ട, തിരുവല്ല, കോയിപ്പുറം സ്റ്റേഷനുകളിലായി ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷവും അതിനുമുമ്പും പിടിച്ചെടുത്ത തൊണ്ടിമുതലായ 26.228 കിലോഗ്രാം കഞ്ചാവും 10.755 ഗ്രാം എം.ഡി.എം.എയും കത്തിച്ചു നശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി അദ്ധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റി പ്രത്യേകമായി യോഗം ചേർന്നാണ് മയക്കു മരുന്നുകൾ നശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യുന്ന സമയംതന്നെ പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളിൽ നിന്ന് രാസ പരിശോധനയ്ക്കായി കെമിക്കൽ ലാബിലേക്ക് അയയ്ക്കുവാനുള്ള സാമ്പിൾ ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ ലാബിലേക്ക് സാമ്പിൾ അയച്ചു കൊടുക്കുന്ന സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് കേസ് രജിസ്റ്റർചെയ്ത പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും നൽകും. ഈ നടപടിക്രമം പൂർത്തിയാക്കിയ ഇതുവരെയുള്ള എല്ലാ കേസുകളിലെ തൊണ്ടിമുതലുകളാണ് ഇന്നലെ നശിപ്പിച്ചത്. ജില്ലാ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം കഴിഞ്ഞ മെയ് 19ന് 21.731 കിലോഗ്രാം കഞ്ചാവും 106.30ഗ്രാം എം.ഡി.എം.എയും ഇതേ രീതിയിൽ നശിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |