SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.07 AM IST

അങ്കണവാടിക്ക് ഉപകരണങ്ങൾ

temple-city

വൈക്കം : സീനിയർ ചേംബർ വൈക്കം ടെമ്പിൾ സി​റ്റി ലീജിയൻ നഗരസഭ എട്ടാം വാർഡിലെ അങ്കണവാടിക്ക് ആവശ്യമായ പഠന, കളി ഉപകരണങ്ങളും മ​റ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകി. വാർഡ് കൗൺസിലർ വി.അനൂപിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇവ നൽകിയത്. ലീജിയൻ പ്രസിഡന്റ് ഗീത ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹരിദാസൻ നായർ, ലീജിയൻ സെക്രട്ടറി സുജാത ശ്രീകുമാർ, സ്‌നേഹ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ശിവപ്രസാദ്, അനിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL