
കൊച്ചി: കുട്ടികളുടെ പോഷക ആഹാരമായ അമൃതം പൊടിയുടെ ഉത്പാദനത്തിലും വിതരണത്തിലും ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ പറഞ്ഞു. എറണാകുളം കളക്ട്രേറ്റിൽ ചേർന്ന വകുപ്പ് നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 10 നിർമ്മാണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ചേരുവകൾ വ്യത്യസ്തമാക്കുക, ഉത്പാദന-സംഭരണ കേന്ദ്രങ്ങളിലും അങ്കണവാടികളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തുക എന്നീ നിർദേശങ്ങൾ യോഗം അംഗീകരിച്ചു. കമ്മിഷൻ അംഗം അഡ്വ. കെ. എൻ സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സി. സുധ, ടി.എം. രജീന, സി.ആർ. രൺധീപ്, ജോസ് ലോറൻസ്, പി.എ. റിയാസ്, കെ. പി. എബി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |