SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ചെല്ലഞ്ചിപ്പാലം

photo-1

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചി നിവാസികളുടെ അൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമമായിരുന്നു ചെല്ലഞ്ചിപ്പാലം.എന്നാൽ ഇന്ന് സാമൂഹ്യ വിരുദ്ധശല്യം കാരണം ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഈ പാലത്തിന്റെ പരിസരത്തുകൂടി പോകാൻ കഴിയുന്നില്ല.

കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഇവിടെ സുലഭമാണ്. മറ്റു പ്രദേശങ്ങളിൽ നിന്നുമെത്തുന്ന മദ്യപന്മാർ മദ്യപിച്ചതിനു ശേഷം കുപ്പികൾ എറിഞ്ഞുടയ്ക്കുന്നത് നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ചെല്ലഞ്ചി നദിയിലാണ്. വൈകിട്ടെത്തുന്ന സംഘങ്ങൾ പാലത്തെ മൊബൈൽ വാച്ചിംഗ് പോയിന്റ്, സ്മോക്കിംഗ് പോയിന്റ്,ഫോട്ടോ ഷൂട്ടിംഗ് പോയിന്റ്,ബൈക്ക് റൈസിംഗ് പോയിന്റ് എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് അഭ്യാസപ്രകടനങ്ങൾ.

മദ്യപിച്ച് ബൈക്ക് റേസിംഗ്

മദ്യപിച്ചെത്തുന്ന യുവാക്കൾ ബൈക്ക് റേസിംഗിനിടെ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.ബൈക്ക് റേസിംഗിനായി ഉപയോഗിക്കുന്നത് ഫുട്പാത്താണ്.അവധി ദിവസങ്ങളിൽ നിരവധി യുവാക്കളാണ് ഇവിടെയെത്തുന്നത്.ഈ സംഘങ്ങൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്താൽ മർദ്ദിക്കും. പാലത്തിന്റെ അടിഭാഗത്തിരുന്ന് മദ്യപിച്ച ശേഷം പന്തയം വച്ചാണ് ബൈക്ക് റൈസിംഗ് നടത്തുന്നത്.

ആറ്റിൽ നിന്നും 150 അടിയോളം ഉയരത്തിലുള്ള പാലത്തിലെ ചെറു കൈവരികളിലൂടെ നടന്ന് അഭ്യാസം കാണിക്കുന്നുമുണ്ട്. കുടുംബസമേതം സായാഹ്ന കാഴ്ചകൾ കാണാനെത്തുന്ന ആളുകളെ അസഭ്യവർഷം നടത്തുന്നതും പതിവാണ്.

സ്ട്രീറ്റ് ലൈറ്റുകൾ നശിപ്പിച്ചു

യുവാക്കളുടെ മദ്യപാനവും ബൈക്ക് റൈസിംഗും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പാലം സംരക്ഷണ സമിതി രൂപീകരിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.പാലത്തിന്റെ ഒരു ഭാഗം പാലോട് പൊലീസിന്റെ അതിർത്തിയും ഒരു ഭാഗം പാങ്ങോട് പൊലീസിന്റെ അതിർത്തിയുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് സോളാർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ആദ്യദിവസം തന്നെ ഒരു ലൈറ്റ് മുറിച്ചു മാറ്റുകയും ഒരെണ്ണം നശിപ്പിക്കുകയും ചെയ്തു.തുടർന്ന് പാലത്തിനോട് ചേർന്ന് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ശിവഗിരിയേയും പൊൻമുടിയേയും ബന്ധിപ്പിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 17കോടി ചെലവഴിച്ച് പാലം നിർമ്മിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് അനുബന്ധ റോഡുകളുൾപ്പെടെ നിർമ്മിച്ചെങ്കിലും പദ്ധതി നടപ്പായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL