SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

' സുപ്രഭാതത്തിൽ ചായയുടെ കൂടെ സ്ക്രബ്ബർ '

sss

വർക്കല: സുപ്രഭാതത്തിലെ ചായയ്ക്കൊപ്പം പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബർ കൂടിയായാലോ... സ്‌നാക്‌സാണെന്ന് കരുതി ഞെട്ടാൻ വരട്ടെ. വർക്കല മൈതാനത്തെ സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലിലെത്തിയ ആൾക്ക് നൽകിയ ചായയിലാണ് ചെറിയ സ്ക്രബ്ബർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സുപ്രഭാതത്തിലെ ' മറിമായം '.ഇയാൾ ഇന്നലെ രാവിലെ വർക്കല നഗരസഭ സെക്രട്ടറിക്ക് പരാതിയും നൽകി. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പുഴുവരിച്ച പരിപ്പ് വർഗങ്ങളും അഴുകിയ പച്ചക്കറിയും സ്റ്റോർ റൂമിൽ പാറ്റ,​എലി എന്നിവയേയും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാനും പരിശോധനയ്ക്ക് ശേഷം തുറന്നാൽ മതിയെന്നും ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL