SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

മനോ വൈകല്യമുള്ള 17 കാരിയെ പീഡിപ്പിച്ച ആൾക്ക് 23 വർഷം കഠിന തടവ്

prathy

ആറ്റിങ്ങൽ: മാനസിക വൈകല്യമുള്ള 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും .പിഴ അടയ്ക്കാത്ത പക്ഷം 2 വർഷം അധികതടവ് അനുഭവിക്കണമെന്ന് ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി .ആർ ബിജു കുമാറാണ് വിധിച്ചത്. കന്യാകുമാരി ജില്ലയിൽ കൽക്കുളം തിരുവട്ടാർ വെണ്ടലിക്കോട് വലിയാട്ടമുഖം അറപ്പുര തുണ്ടുവിള നാടാർ കോളനി ഹൗസ് നമ്പർ: 5/441 വീട്ടിൽ നിന്നുള്ള വെള്ളല്ലൂർ വില്ലേജിൽ പേരൂർ ദേശത്ത് കീഴ്പേരൂർ ആറ്റുപുറം വീട്ടിൽ സുഭാഷ് ചന്ദ്രബോസ് ചെല്ലുദുരൈ (30) യാണ് കോടതി ശിക്ഷിച്ചത്.നഗരൂർ പൊലീസ് 2024 ജനുവരി 8ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി . ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെണ് കേസ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷാ,അഭിഭാഷക നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL