
വർക്കല: പറയുമ്പോൾ ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടമൊക്കെയുണ്ടെങ്കിലും,പുത്തൻചന്ത മാർക്കറ്റിലെ കച്ചവടക്കാരുടെ വ്യാപാരം ഇപ്പോഴും വാടക ഭൂമിയിൽ തന്നെ. ഉദ്ഘാടനം കഴിഞ്ഞ് 8 മാസമായിട്ടും കെട്ടിടം തുറന്ന് നൽകാത്തതാണ് പ്രശ്നത്തിന് കാരണം.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കെട്ടിടോദ്ഘാടം നടത്തിയതിൽ മത്സ്യത്തൊഴിലാളികൾ കടുത്ത അമർഷത്തിലാണ്. കഴിഞ്ഞ നവംബറിലായിരുന്നു ഉദ്ഘാടനം.
കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാലിക്കാതെയായിരുന്നു നിർമ്മാണമെന്നാണ് ആക്ഷേപം.
മാലിന്യശേഖരത്തിന് സെപ്ടിക് ടാങ്കുകളടക്കം നിർമ്മിക്കുമ്പോൾ മറ്റ് നിർമ്മിതികളിൽ നിന്ന് പാലിക്കേണ്ട ദൂരം പാലിച്ചിട്ടുമില്ല. ബിൽഡിംഗ് പെർമിറ്റെടുക്കുന്ന സമയത്ത് സമർപ്പിച്ച യഥാർത്ഥ ഡ്രോയിംഗ് പ്രകാരമുള്ള നിർമ്മാണമല്ല പിന്നീട് നടപ്പിലാക്കിയതെന്നും കച്ചവടക്കാർ പറയുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മാർക്കറ്റിന്റെ പ്രവർത്തനം തൊട്ടടുത്ത സ്വകാര്യഭൂമി വാടകയ്ക്കടുത്ത് മാറ്റുകയായിരുന്നു. ഇതിന് പ്രതിവർഷം ഒന്നര ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇവിടെ യാതൊരു സൗകര്യവും ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടില്ലെന്നും വ്യാപാരികൾ പരാതിപ്പെടുന്നു.
നിർമ്മാണ ചുമതല - കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്
നിർമ്മാണച്ചെലവ് - നബാർഡിന്റെ 2.25 കോടി രൂപ
പ്രശ്നം ഗുരുതരം
1) കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ പോലും
2) മത്സ്യമാർക്കറ്റിൽ മാലിന്യ സംസ്കരണത്തിനായുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സി.പി.ഒ,സി.പി.ഇ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ല
3) മാർക്കറ്റിന്റെ പിറകുവശത്തുള്ള കടകൾ പൊളിച്ചുനീക്കി പാർക്കിംഗ് സൗകര്യം ഒരുക്കണം. എന്നാൽ ഈ കടകൾ ഒഴിപ്പിക്കാനോ പാർക്കിംഗ് ഏരിയാ നിർമ്മിക്കാനോ നടപടിയായിട്ടില്ല
4)ആധുനിക മാർക്കറ്റിന് ഏറ്റവും അത്യാവശ്യമായ ശാസ്ത്രീയ മാലിന്യ സംസ്കരണ രീതികളോ കൃത്യമായ സോക് പിറ്റോ പോലും സ്ഥാപിച്ചിട്ടില്ല
5) അധികം വരുന്ന മത്സ്യം സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജും നിർമ്മിച്ചിട്ടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |