SignIn
Kerala Kaumudi Online
Thursday, 02 July 2026 2.22 AM IST

'വഴിയോര ഉദ്യാനം' പദ്ധതിക്ക് തുടക്കമായി

vazhiyoram-udyanam

തൊടുപുഴ: നടുക്കണ്ടത്ത് അതിവേഗം നിർമ്മാണം നടക്കുന്ന ജിനദേവൻ പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം സമീപറോഡുകൾകൂടി സൗന്ദര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭാ 30-ാംവാർഡിലെ 'വഴിയോരഉദ്യാനം' പദ്ധതിക്ക് തുടക്കമായി. വാർഡ് കൗൺസിലർ ആർ. ഹരി ഉദ്ഘാടനം ചെയ്തു. കോലാനി മുതൽ നടുക്കണ്ടംവരെ റോഡിനിരുവശവും അലങ്കാരചെടികൾ വെച്ചുപിടിപ്പിച്ച് പ്രദേശമാകെ സൗന്ദര്യവത്കരിക്കുവാനും അതുവഴി മാലിന്യമുക്തമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. തുടർ സംരക്ഷണവും പരിചരണവും ഓരോ വീട്ടുകാരും സ്ഥാപനങ്ങളും ഏറ്റടുത്തിരിക്കുകയാണെന്ന് പ്രോഗ്രാം കോർഡിനേറ്റർ ജോസ് ജോസഫ് പറഞ്ഞു. റോഡിനിരുവശവുമുള്ള വീടുകൾക്കും, സ്ഥാപനങ്ങൾക്കും, കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും യാതൊരു തടസവും സൃഷ്ടിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL