SignIn
Kerala Kaumudi Online
Thursday, 02 July 2026 3.33 AM IST

അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്വാഗതാർഹം

കൊല്ലം: ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ അടിയന്തരാവസ്ഥ ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള എൻ.സി.ഇ.ആർ.ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദക്ഷിണ ക്ഷേത്ര പ്രമുഖ് പി.എസ്. ഗോപകുമാർ പറഞ്ഞു.

പൗരാവകാശങ്ങൾ പൂർണമായും നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയെപ്പറ്റി മനസിലാക്കാൻ സ്വതന്ത്രമായ അന്വേഷണവും പഠനവും മാത്രമാണ് നിലവിലുള്ള ആശ്രയം. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിൽ അടയ്ക്കുകയും ചെയ്ത അടിയന്തരാവസ്ഥയിലെ സ്വേച്ഛാധിപത്യ ഭരണത്തെ അതിജീവിച്ചതിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ് വെളിപ്പെടുന്നത്. മൂടിവയ്ക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്തെ ചരിത്ര സത്യങ്ങൾ പുതുതലമുറയുടെ മുന്നിൽ പാഠപുസ്തകത്താളുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണെന്നും പി.എസ്. ഗോപകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL