
വെള്ളറട: അതിർത്തിയിൽ എക്സൈസ് ചെക്ക്പോസ്റ്റില്ല. ലഹരി വസ്തുക്കളുടെ കടത്ത് വ്യാപകമാകുന്നു. കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ അതീവരഹസ്യമായി മൊത്തക്കച്ചവടക്കാരുടെ ഗോഡൗണൂകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കുകയാണ്.
ഏറ്റവും കുടുതൽ കഞ്ചാവും ലഹരിയുള്ള പാൻ ഉത്പനങ്ങൾ വരെ അതിർത്തിയിലെ പനച്ചമൂട്- പുലിയൂർശാല എന്നീമേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്തയിൽ പുലർച്ച മുതൽ പാൻ ഉത്പനങ്ങൾ വ്യാപകമായി വില്പന നടത്തുന്നുണ്ട്.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൂടുതലും യുവാക്കളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പനങ്ങൾക്ക് നാല് ഇരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. കച്ചവടം വ്യാപകമായിട്ടും പൊലിസും ആരോഗ്യവകുപ്പ് അതികൃതരും വില്പനതടയുന്നതിനോ കച്ചവടകാരെ പിടികുടാനോ തയ്യാറാകുന്നില്ല. ഇതുകാരണം അതിർത്തിഗ്രാമങ്ങളിൽ ലഹരി വസ്തുകളുടെ ഉപയോഗം ദിവസം കഴിയും തോറും വർദ്ധിക്കുകയാണ്.
വെള്ളറടയിൽ എക്സൈസ് ഓഫീസ് അനിവാര്യം
വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമത്തിലെ യുവാക്കളിൽ ഏറെയും വിവിധ മാരകരോഗങ്ങൾക്ക് അടിമയാകുമെന്ന കാര്യം ഉറപ്പാണ്. കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള -തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയും.
പരിശോധന കാര്യക്ഷമമാക്കണം
വല്ലപ്പോഴും അമരവിളയിൽ നിന്നുമെത്തുന്ന എക്സൈസ് അതികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പടിയിലാവുന്നതും പതിവാണ്. അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തത് കാരണം തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്താൻ ഒരു പ്രയാസവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |