കൊല്ലം: അന്യസംസ്ഥാനക്കാരെന്ന വ്യാജേന ബംഗ്ലാദേശിൽ നിന്നും മറ്റു സമീപരാജ്യങ്ങളിൽ നിന്നും നുഴഞ്ഞു കയറിയവരെ നാടുകടത്തുാൻ ആഭ്യന്തരവകുപ്പു നടപടി സ്വീകരിക്കണമെന്നു വിശ്വകർമ്മ വേദപഠനകേന്ദ്ര ധാർമ്മിക സംഘം ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. ഇത്തരക്കാരെ വ്യാപാര വ്യാവസായിക ശാലകളിലേക്കും കെട്ടിട നിർമ്മാണ മേഖലകളിലേക്കും എത്തിക്കുന്ന കരാറുകാരെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത് ചന്ദ്രൻ ആവശ്യപ്പെട്ടു. കൊല്ലം ജവഹർ ബാലഭവനിൽ നടന്ന ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പി.വിജയബാബു അദ്ധ്യക്ഷനായി. ആശ്രാമം സുനിൽ കുമാർ, വി.സുധാകരൻ, വെള്ളിമൺ സുകുമാരൻ, കെ.പ്രസാദ്, എൽ.പ്രകാശ്, രാമചന്ദ്രൻ കടകംപള്ളി, വി.സുരേഷ് ബാബു, ശശാങ്കൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |