പാറശാല: സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 243ചാക്ക് റേഷനരി പൊലീസും സിവിൽ സപ്ലൈസ് അധികൃതരും ചേർന്ന് പിടിച്ചെടുത്തു. പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ടി.എസ്.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാറശാല അഞ്ചാലിക്കോണത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ വക ഗോഡൗണിൽ നിന്ന് റേഷനരി പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് നാട്ടുകാരും ഗോഡൗണിലെ തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊഴിയൂർ പൊലീസ് എത്തിയപ്പോഴാണ് ഗോഡൗണിൽ റേഷനരിയുടെ വൻ ശേഖരം കണ്ടത്. തുടർന്ന് പൊലീസ് സിവിൽ സപ്ലൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റേഷനരിയാണിതെന്ന് തിരിച്ചറിഞ്ഞത്. അരി കളക്ടർക്ക് കൈമാറുകയും തുടർന്ന് കളക്ടറുടെ ഉത്തരവാദിത്വത്തിലും പൊലീസ് നിരീക്ഷണത്തിലും അതെ ഗോഡൗണിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത അരി തമിഴ്‌നാട്ടിൽ നിന്ന് കടത്തിയ റേഷനരിയാണെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |