SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുകൾ പിടികൂടുന്നത് വർദ്ധിച്ചു

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുകൾ യാത്രക്കാരിൽ നിന്ന് പിടികൂടുന്നത് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ തമിഴ്‌നാട് സ്വദേശികളായ 3 പേരിൽനിന്നാണ് ഇത്തരത്തിൽ ഫോണുകൾ കണ്ടെടുത്തത്. 6 മാസത്തിനിടെ 7ൽ അധികം സാറ്റലെറ്റ് ഫോണുകൾ പിടികൂടിയിട്ടുണ്ട്.
അനുമതി പത്രമോ ലൈസൻസോ മതിയായ രേഖകളൊ ഇല്ലാതെ സാറ്റലൈറ്റ് ഫോണുമായി വിദേശത്തേക്ക് പോകുന്നത് നിയമവിരുദ്ധമെന്ന് അറിയാതെയാണ് പലരും എത്തുന്നത്. വിദേശത്ത് മത്സ്യബന്ധനത്തിനും കപ്പലുകളിലുമൊക്കെ പണിയെടുക്കുന്നവർക്ക് ജോലിയുടെ ഭാഗമായി സ്ഥാപനങ്ങൾ സാറ്റലൈറ്റ് ഫോണുകൾ നൽകാറുണ്ട്. ഇങ്ങനെയെത്തിക്കുന്ന ഫോണുകൾ തിരികെ മടങ്ങവെ ലഗേജിൽ കൊണ്ടുപോകുമ്പോഴാണ് പലപ്പോഴും പിടിയിലാകുന്നത്.

സാറ്റലൈറ്റ് ഫോണുകൾ പിടികൂടിയാൽ യാത്ര മുടങ്ങും. കേസിന്റെ നൂലാമാലകളിൽപ്പെട്ട് വിദേശത്തെ ജോലി നഷ്ടമായവർ വരെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL