SignIn
Kerala Kaumudi Online
Thursday, 23 July 2026 4.10 AM IST

വൈകിയെങ്കിലും വിഴിഞ്ഞത്തെത്തി 'ചാകര'

1

വിഴിഞ്ഞം: വിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകര എത്തിത്തുടങ്ങി. ഏതാനും ദിവസങ്ങളായി വിഴിഞ്ഞത്ത് ചെറുകൊഴിയാളകളും കണവയും മരപ്പാൻ ക്ലാത്തിയുമൊക്കെയായിരുന്നെങ്കിൽ ഇന്നലെ മുതൽ നവരയും ചെറുക്ലാത്തിയുൾപ്പെടെ ടൺ കണക്കിന് മീനുകളാണ് എത്തിയത്. കടലിൽ പോയി മടങ്ങിയ എല്ലാ വള്ളത്തിലും നിറയെ മീനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വള്ളങ്ങൾക്ക് കിട്ടിയ ചെറുകൊഴിയാളയും ഭക്ഷ്യയോഗ്യമല്ലാത്ത ഏവയും രാത്രിയോടെ വളം നിർമ്മാണത്തിനും കോഴിത്തീറ്റ നിർമ്മാണത്തിനുമായി തമിഴ്‌നാട്ടിലേക്ക്കൊണ്ടുപോയി. കൊഞ്ച് ഒഴികെ എല്ലാ മത്സ്യങ്ങളും യഥേഷ്ടം ലഭിച്ചെന്നാണ്‌ മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഇത്തവണ കല്ലൻ കണവയും ഓലക്കണവയും ധാരാളം ലഭിച്ചു. കല്ലൻ കണവയ്ക്ക് പ്രാദേശിക മാർക്കറ്റിൽ ചെലവില്ലെങ്കിലും കയറ്റുമതി ഏറെയാണ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ലഭിച്ച മരപ്പാൻ ക്ലാത്തി ഇക്കുറി ലഭിച്ചെങ്കിലും അളവ് കുറവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, FISHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL