SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

കൊച്ചുവേളി സ്റ്റേഷൻ: മാസ്റ്റർ പ്ലാൻ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: കൊച്ചുവേളി (നോർത്ത്) റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അവസാന ഘട്ടത്തിനായി ടെൻഡർ നടപടികൾ ക്ഷണിക്കാൻ ഒരുങ്ങി റെയിൽവേ. രണ്ട് പുതിയ സ്റ്റേബിളിംഗ് ലൈനുകളുടെയും പിറ്റ് ലൈനിന്റെയും നിർമ്മാണമാണ് ഇതിൽപ്പെടുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ ട്രെയിൻ പാർക്കിംഗ്,പരിശോധന,അറ്റകുറ്റപ്പണി എന്നിവ ഇവിടെ നടക്കും. ഇതിലൂടെ നോർത്തിന് കൂടുതൽ സർവീസുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

നോർത്തിലെ വികസനം ജില്ലയിലുടനീളം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രധാന റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഭാഗമാണ്. തിരുവനന്തപുരം -കന്യകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ,വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയിൽ കണക്റ്റിവിറ്റി പദ്ധതി,തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുനർവികസനം, തിരുവനന്തപുരം സൗത്ത് ടെർമിനലിന്റെ വികസനം,നെയ്യാറ്റിൻകര,വർക്കല,ചിറയിൻകീഴ് എന്നിവിടങ്ങളിലെ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL