
നെയ്യാറ്റിൻകര: സംസ്ഥാന വിനോദസഞ്ചാര വകുപ്പും നെയ്യാറ്റിൻകര നഗരസഭയും സംയുക്തമായി പെരുങ്കടവിള, ആര്യങ്കോട്, മാറനല്ലൂർ പഞ്ചായത്തുകളുടെ സഹായത്തോടെ സംഘടിപ്പിച്ച ഈരാറ്റിൻപുറം ടൂറിസം മേളയിൽ വൻ ജനത്തിരക്ക്. സി.കെ.ഹരീന്ദ്രൻ എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പാറശ്ശാല മണ്ഡലവുമായി ചേർന്ന് കിടക്കുന്ന ഈരാറ്റിൻപുറത്തിന്റെ വികസനത്തിനായി എം.എൽ.എ ഫണ്ട് ഇവിടേയും ഉപയോഗിക്കുമെന്ന് സി.കെ.ഹരീന്ദ്രൻ പറഞ്ഞു.
ഇളവനിക്കര ജംഗ്ഷനിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ അദ്ധ്യക്ഷയായി. കവി വിനോദ് വൈശാഖി മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു,വി.എസ്.സജീവ്കുമാർ, എസ്.വസുമതി, മഞ്ജുരാജേഷ്, ആർ.വി.വിജയബോസ്, എം.അലി ഫാത്തിമ, സംഘാടകസമിതി ജനറൽ കൺവീനർ ജെ.ജോസ് ഫ്ലാങ്ക്ളിൻ, കൺവീനർ ഇളവനിക്കര സാം, ജി.ശിവകുമാർ, മാമ്പഴക്കര രാജശേഖരൻ നായർ, എൻ.ശൈലജ, ശ്രീജ കുന്നിൻപുറം, എസ്.ശരത്, അഡ്വ.സ്റ്റാലിൻ ജോൺസ്, പശുവണ്ണറ രാജേഷ്, മാമ്പഴക്കര രാജശേഖരൻ നായർ, സി.വി.ജയകുമാർ, എം.വി.ജയഡാളി, സി.പുഷ്പ ലീല തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |