SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

ടൂറിസം സാദ്ധ്യതകളുമായി ആനതാഴ്ചിറ

1

കഴക്കൂട്ടം: ഒരുകാലത്ത് കള്ളിമുള്ളും കാടും നിറഞ്ഞിരുന്ന ആനതാഴ്ചിറ ഇന്ന് പുതിയ ടൂറിസം പറുദീസയായി മാറുന്നു. ആണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ആദ്യമായി നടപ്പിലാക്കിയ ജനകീയ ബോട്ട് യാത്ര ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായെത്തിയ സഞ്ചാരികൾക്ക് പുത്തൻ അനുഭവമായിരുന്നു ആനാതാഴ്ചിറയിലെ ബോട്ടിംഗ്. മുമ്പ് ഒരുബോട്ടിംഗ് നടത്തണമെന്നാഗ്രഹിച്ചാൽ ആക്കുളത്തോ കൊല്ലത്തോ പോകണമായിരുന്നു. ഇപ്പോൾ സ്വന്തം ഗ്രാമത്തിൽ തന്നെ ഈ സൗകര്യം ലഭിച്ച സന്തോഷത്തിലാണ് പ്രദേശവാസികൾ. ദിവസങ്ങൾ കഴിയുംതോറും സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.

വരുംകാലങ്ങളിൽ എല്ലാ ആഘോഷങ്ങളിലും ബോട്ടിംഗും ഉല്ലാസ പരിപാടികളും കൂടുതൽ വിപുലമായ രീതിയിൽ നടത്തുമെന്ന ഉറപ്പിലാണ് പഞ്ചായത്ത് ഭരണസമിതി.കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം മഹാണി ജസീം,പഞ്ചായത്ത് പ്രസിഡന്റ് അർച്ചന എന്നിവരും ബോട്ടിംഗ് നടത്താൻ എത്തിയിരുന്നു.

 38 ഏക്കറോളം വരുന്ന പ്രദേശത്തെ 12 ഏക്കർ വിസ്തൃതമായ ജലാശയത്തെ കേന്ദ്രീകരിച്ച് ഒരു കൂറ്റൻ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സ്വപ്ന പദ്ധതികളാണ് ഇവിടെ ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL