
മലയിൻകീഴ്: ശാസ്താംപാറ വിനോദ സഞ്ചാരകേന്ദ്രത്തിൽ അഡ്വഞ്ചർ അക്കാഡമി ആരംഭിക്കുന്നതിനുള്ള അനുമതി ഗവൺമെന്റിൽ നിന്ന് ലഭിച്ചിട്ട് ഒൻപത് വർഷമായിട്ടും പദ്ധതി ആരംഭിച്ചിട്ടില്ല.2017ൽ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ശാസ്താംപാറയിൽ അഡ്വഞ്ചർ ടൂറിസം അക്കാഡമി സ്ഥാപിക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ടൂറിസം വകുപ്പിന് ഭൂമി കെൈമാറിയിട്ട് മൂന്ന് വർഷം പിന്നിട്ടു.അക്കാഡമിയെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കിറ്റ്സിനാണ് ചുമതല.
നയന മനോഹരമായ പ്രവേശന കവാടം,സുരക്ഷാവേലി,വിവിധതരം ലൈറ്റുകൾ,കുട്ടികളുടെ പാർക്ക്,ശുചിമുറി,കുടിവെള്ള സൗകര്യം,കോഫി ഷോപ്പ്,സുരക്ഷ ജീവനക്കാർക്കുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
9.75 കോടി രൂപയാണ് അഡ്വഞ്ചർ അക്കാഡമിക്ക് പ്രോപ്പോസൽ നൽകിയിട്ടുള്ളത്.ശാസ്താംപാറ-കടമ്പൂ
സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്ററിലേറെ ഉയരത്തിൽ 14 ഏക്കർ വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന സമതലപാറയാണ് ശാസ്താംപാറ.തിരുവനന്തപുരത്തുനി
വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരിവിലാഞ്ചി വാർഡിലാണ് ഈ വിനോദകേന്ദ്രം.
അഗസ്ത്യമലയിൽ നിന്നുള്ള മലങ്കാറ്റും പടിഞ്ഞാറൻ കടൽക്കാറ്റും ഒരുപോലെ ലഭ്യമാകുന്നതാണ് ഈ വിനോദ കേന്ദ്രം.
2010ൽ വികസന പദ്ധതി നിർമ്മാണോദ്ഘാടനം
2009ൽ ഇടതുസർക്കാർ വിനോദ സഞ്ചാര കേന്ദ്ര വികസനത്തിന് 50ലക്ഷം രൂപ അനുവദിക്കുകയും 2010ജൂലായ് 13ന് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു.ഇവിടെയ്ക്കെത്താനുള്ള റോഡ് 4.5കോടിരൂപ വിനിയോഗിച്ച് രണ്ട് വർഷംമുന്നേ നവീകരിച്ചിരുന്നു.
ശാസ്‌താംപാറയിലത്താം
തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ പേയാട് തച്ചോട്ടുകാവ് മൂങ്ങോട് വഴി ശാസ്‌താംപാറയിലെത്താം. നെയ്യാറ്റി
കാഴ്ചയുടെ വിരുന്നൊരുക്കി
നഗരത്തിലെ
എന്നിവയൊക്കെ ഇവിടെ നിന്നാൽ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |