SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

വൃദ്ധയെ കോലപ്പെടുത്തി കവർച്ച, മുൻ ജോലിക്കാരനും സഹോദരനും അറസ്റ്റിൽ

vld-1

നാഗർകോവിൽ: വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്ന കേസിൽ വീട്ടിലെ മുൻ ജോലിക്കാരനും സഹോദരനും അറസ്റ്റിൽ. നാഗർകോവിൽ വാടീശ്വരം കീഴരഥവീഥി സ്വദേശി ചിന്നമ്മാളിനെ(77) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിരുദുനഗർ സ്വദേശി വേൽരാജ് എന്ന വിഘ്നേഷ് (33) സഹോദരൻ അരവിന്ദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.

35 ലക്ഷം രൂപയുടെ ആഭരണവും 25000 രൂപയും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഭർത്താവിന്റെ മരണശേഷം ചിന്നമ്മാൾ ഒറ്റയ്ക്കായിരുന്നു തമസം. ഒരു മകൻ ഞായറാഴ്ച ഉച്ചയ്ക്ക് ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്നു. വൈകിട്ട് മറ്റൊരു മകൻ ഫോൺവിളിച്ചിട്ട് എടുക്കാതെ വന്നതോടെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ചിന്നമ്മാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തേ ചിന്നമ്മാളുടെ വീട്ടിലും സമീപത്തെ പാൽ സ്റ്റോറിലും ജോലി ചെയ്തുരുന്ന വേൽരാജ് കൊലപാതക ദിവസം ഈ വീട്ടിൽ വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിനുശേഷം രക്ഷപെടാൻ ബൈക്കുമായെത്താൻ അനുജനോട് ആവശ്യപ്പെട്ടു. കൊലപാതകം നടന്ന വിവരം അരവിന്ദ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസിന് മൊഴി നൽകി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കിയ അന്വേഷണ സംഘത്തെ പൊലീസ് മേധാവി ഡോ. ആർ. സ്റ്റാലിൻ അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL