
പാറശാല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള നെടുവാൻവിള മാവേലികണ്ഠൻ ശാസ്‌താ ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ കാണിക്കവഞ്ചിയും സ്‌ട്രോംഗ് റൂമിന്റെ പൂട്ടും തകർത്ത് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് കള്ളന്മാർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ശ്രീകോവിൽ, കാണിക്കവഞ്ചി, സ്ട്രോങ്ങ് റൂം എന്നിവയുടെയെല്ലാം പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. ഗണപതി വിഗ്രഹത്തിൽ സ്ഥാപിച്ചിരുന്ന മുഖച്ചാർത്ത്, സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന വെങ്കലത്തിലുള്ള കുടം, കാണിക്കവഞ്ചിയിലെ പണം എന്നിവയെല്ലാം കള്ളൻ കൊണ്ടുപോയി. ക്ഷേത്രത്തിന്റെ വാതിലുകളും പൂട്ടുകളുമെല്ലാം വലിയ കരിങ്കല്ല് കൊണ്ട് ഇടിച്ച് തകർത്ത നിലയിലാണ്. ബുധനാഴ്ച രാവിലെ 6ന് ക്ഷേത്രത്തിലെ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കഴിഞ്ഞ ഒന്നരവർഷം മുൻപും ഇവിടെ മോഷണം നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |