കൊച്ചി: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് ക്രൂര മർദ്ദനമേറ്റ് മരിച്ച കേസിൽ കുറ്രപത്രം സമർപ്പിച്ചതായി അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ടും കുറ്റപത്ര സമർപ്പണ റിപ്പോർട്ടും മുദ്ര വച്ച കവറിൽ സമർപ്പിച്ചു. തുടർ നടപടികളുടെ പുരോഗതി അറിയിക്കാൻ നിർദ്ദേശിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് നാലാഴ്ചത്തേക്ക് മാറ്റി. സംഭവത്തിൽ സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹർജിയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ 19ന് നെടുമങ്ങാട് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെന്ന് സർക്കാർ വിശദീകരിച്ചു. പ്രതികളായ കുട്ടിയുടെ രണ്ടാനച്ഛൻ അഷ്കറും അമ്മ അഖിലയും റിമാൻഡിലാണ്.മേയ് 29നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചത്. സംഭവത്തിൽ ഡോക്ടർമാർക്കും ശിശു സംരക്ഷണ യൂണിറ്റിനും ജാഗ്രതക്കുറവുണ്ടായി. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹൈക്കോടതിയിൽ നിന്ന് വ്യക്തമായ മാർഗനിർദ്ദേശങ്ങളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |