SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

കലാമണ്ഡലത്തിൽ മൃദംഗ 'ലയസാധന'

photo-
കേരള കലാമണ്ഡലത്തിൽ മൃദംഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലയ സാധനക്ക് പ്രശസ്ത മൃദംഗ വിദ്വാൻ പത്രി സതീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കുന്നു

ചെറുതുരുത്തി: കേരള കലാമണ്ഡലം മൃദംഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാന വ്യാപന പദ്ധതി 'ലയസാധന' കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെയും മൃദംഗ കലയിലെയും സമ്പന്നമായ പാരമ്പര്യം നിലനിറുത്താനും പരിപോഷിപ്പിക്കാനുമായാണ് പരിപാടി. മൃദംഗ വിദ്വാൻ പത്രി സതീഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ഡോ. ബി. അനന്തകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം സി. ശിവദാസ്, കലാമണ്ഡലം പി. കൃഷ്ണകുമാർ, എരിക്കാവ് എൻ. സുനിൽ, കെ.എസ്. മഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ആദ്യ സെഷനായി മൃദംഗ വിദ്വാൻ പത്രി സതീഷ് കുമാർ നയിച്ച ക്ലാസും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL