SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

ആനകൾക്ക് സുഖചികിത്സ 18 മുതൽ

photo

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനകൾക്ക് സുഖചികിത്സ ശനിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഗജവീരൻ 'എറണാകുളം ശിവകുമാറിന്' ആദ്യ ഔഷധക്കൂട്ട് നൽകി ചികിത്സ ഉദ്ഘാടനം ചെയ്യും. ഔഷധങ്ങൾ ചേർത്ത ചോറുരുളകൾ, ച്യവനപ്രാശം, അരി, അഷ്ടചൂർണം, മഞ്ഞൾപ്പൊടി, ഉപ്പ്, വിവിധ സിറപ്പുകൾ, ഗുളികകൾ എന്നിവയാണ് സുഖചികിത്സയ്ക്കായി നൽകുന്നത്. ദേവസ്വം എലിഫന്റ് കൺസൾട്ടന്റ് ഡോ. പി.ബി. ഗിരിദാസന്റെ മേൽനോട്ടത്തിലാണ് ചികിത്സ. അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കുമാർ, അസിസ്റ്റന്റ് കമ്മീഷണർ എം. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സെക്രട്ടറി പി. ബിന്ദു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL