SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ പ്രതിഷേധം

photo

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തൃശൂരിലെ ബി.ജെ.പി ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് 25 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന വെളിപ്പെടുത്തലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ തൃശൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി അക്ഷയിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം സാറാമ്മ റോബ്‌സൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.അനിൽകുമാർ, ബിനോയ് ഷബീർ, സി.ആർ.റോസിലി, ഐ.സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL