
തൃശൂർ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. രാജ്യതലസ്ഥാനത്ത് അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിനെതിരെ ദേശീയതയുടെ യുവശക്തി ശക്തമായി പ്രതിഷേധിക്കുമെന്ന് യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്തി പറഞ്ഞു. ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, രാഹുൽ നന്ദിക്കര എന്നിവർ പ്രസംഗിച്ചു. നന്ദു ഒല്ലൂർ, അഞ്ജലി ഇടക്കാട്ടിൽ, അമൃത ശ്രീജിത്ത്, അമൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |