SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കൗസ്തുഭം റസ്റ്റ് ഹൗസ് 28ന് സമർപ്പിക്കും

news-photo

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസ സൗകര്യം ഒരുക്കുന്നതിനായുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് 28ന് സമർപ്പിക്കും. രാവിലെ 9ന് മന്ത്രി കെ.മുരളീധരൻ സമർപ്പണച്ചടങ്ങ് നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനാകും. എൻ.കെ അക്ബർ എം.എൽ.എ, ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 13.30 കോടി ചെലവിലാണ് നവീകരണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നവീകരണം. 2 ബെഡ് എസി റൂം 23 എണ്ണം, 2 ബെഡ് നോൺ എസി റൂം 45 എണ്ണം, 3 ബെഡ് നോൺ എസി റൂം 8, 4 ബെഡ് നോൺ എസി റൂം 5, 6 ബെഡ് നോൺ എസി റൂം 16 എന്നിങ്ങനെ ആകെ 97 മുറികളാണ് ഇവിടെയുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL