
ചെറുതുരുത്തി: ഭാരതപ്പുഴയിൽ നടക്കുന്ന രണ്ടാമത് ജലോത്സവത്തിനും വള്ളംകളിക്കും ഓണാഘോഷപരിപാടികൾക്കുമായി സംഘാടക സമിതി സമിതി രൂപീകരിച്ചു. നിള ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആഗസ്റ്റ് 23 ന് ഭാരതപ്പുഴയിൽ വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ കാദറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജീവ് പിള്ളത്ത് പദ്ധതി വിശദീകരണം നടത്തി. നിള ബോട്ട്് ക്ലബ്ബ് മാനേജിംഗ് ഡയറക്ടർ കെ.ശിവശങ്കരൻ, ഡയറക്ടർ പി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരി ചെയർപേഴ്‌സണായി സംഘാടകസമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |