വടക്കാഞ്ചേരി: വിയ്യൂരിൽ നിന്ന് പരുത്തിപ്രയിലേക്ക് ടിക്കറ്റെടുത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ, ഒരു കിലോമീറ്റർ അകലെയുള്ള ഓട്ടുപാറയിൽ ഇറക്കിവിട്ടെന്ന പരാതിയിൽ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന 'ചിറയത്ത്' ബസിലെ കണ്ടക്ടറായ തെക്കുംകര വിരുപ്പാക്ക മംഗലതൊടി കണ്ണംകുമരത്ത് (ധീരജ് വിഹാർ) ജയദേവന്റെ (58) ലൈസൻസാണ് റദ്ദാക്കുക. രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയും പരുത്തിപ്ര വടഗിരി വീട്ടിൽ ഫൈസലിന്റെ മകളുമായ നിതാ ഫാത്തിമയുടെ പരാതിയിലാണ് നടപടി.
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ബസിന്റെ ഡോറിനുണ്ടായ തകരാർ പരിഹരിക്കാൻ വർക്ക്‌ഷോപ്പിലേക്ക് പോകേണ്ടതിനാലാണ് അവിടെ ഇറങ്ങാൻ പറഞ്ഞത്. മറ്റൊരു ബസിൽ പോകാൻ പത്ത് രൂപ നൽകി. തുടർന്ന് മറ്റൊരു ബസിന്റെ കണ്ടക്ടറോട് കുട്ടിയെ പരുത്തിപ്രയിൽ ഇറക്കാൻ നിർദേശിച്ചു. ഫോണിൽ വിളിച്ച് കുട്ടി സുരക്ഷിതയായി ഇറങ്ങിയെന്ന് ഉറപ്പുവരുത്തി.ജയദേവൻ
കണ്ടക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |