
പാവറട്ടി : വിദ്യാർത്ഥികളിൽ പത്രവായനാ ശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും പാവറട്ടി പള്ളിനട സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ സ്ഥാപിച്ച പത്രപ്രദർശന ചുമരിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ നിർവഹിച്ചു. അതത് ദിവസത്തെ വിവിധ ദിനപത്രങ്ങൾ രാവിലെ തന്നെ പത്രപ്രദർശന ചുമരിൽ നിന്ന് വായിക്കുന്നതിനായി കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. പാവറട്ടി ലയൺ ക്ലബ് സ്‌കൂളിലേക്ക് പത്രങ്ങൾ സ്‌പോൺസർ ചെയ്തിരുന്നു. പി.ടി.എ പ്രസിഡന്റ് ഇ.ജി. സജി അദ്ധ്യക്ഷനായി. പാവറട്ടി ലയൺസ് ക്ലബ് പ്രസിഡന്റ് ടി.ഐ. ജെയിംസ് , ബ്രിജി വിൻസൺ,സി.എഫ്. ഷാജു, ഷീബ ജോർജ്, ലിറ്റി തോമസ്, ഫിൻസി ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |