
തൃശൂർ: ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം കനത്തേക്കുമെന്ന അറിയിപ്പുകൾ വരുമ്പോഴും കാലങ്ങളായി ജില്ലയിലെ മണ്ണിടിച്ചിൽ സാദ്ധ്യത മേഖല എന്നു വിലയിരുത്തപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോഴും ഭീതി തുടരുകയാണ്. റവന്യൂ വകുപ്പിന്റെയും ജിയോളജിക്കൽ സർവേയുടെയും കണ്ടെത്തലുകൾ പ്രകാരം ജില്ലയിൽ നാൽപതോളം സ്ഥലങ്ങളാണ് മണ്ണിടിച്ചിൽ ഭീതിയിലുള്ളത്.
താലപ്പിള്ളി താലൂക്ക്:
ചെറുതുരുത്തി, വേളൂർ, വടക്കാഞ്ചേരി, അതിരുത്തി, പൂമല, ആറ്റൂർ മലയോര മേഖലകൾ
മച്ചാട് മലനിരകൾ:
മുൻവർഷങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്ത മച്ചാട് റിസർവ് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങൾ.
ചാലക്കുടി താലൂക്ക്
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ: അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ, റബർ തോട്ടം മേഖലകൾ, ഷോളയാർ പാത.
കോടശ്ശേരി, പരിയാരം വില്ലേജുകൾ:
നദീതീരങ്ങളോട് ചേർന്നുള്ള ഉയർന്ന പ്രദേശങ്ങളും കുന്നിൻചെരുവുകളും.
മുകുന്ദപുരം, കൊടുങ്ങല്ലൂർ, തൃശൂർ, ചാവക്കാട് (തീരദേശ,നദീതീര ഭീഷണി): മണ്ണിടിച്ചിലിനു പുറമെ പട്ടിക്കാട്, പുത്തൂർ, കല്ലൂർ മേഖലകളിൽ കുന്നിടിച്ചിൽ ഭീഷണിയും റോഡ് ഗതാഗത തടസ സാദ്ധ്യതയും നിലനിൽക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |