SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

സി.എം.പി സംസ്ഥാന കൺവെൻഷൻ

s

തൃശൂർ: സി.എം.പി സംസ്ഥാന കൺവെൻഷൻ പാർട്ടി ജനറൽ സെക്രട്ടറിയും ഗതാഗതവകുപ്പ് മന്ത്രിയുമായ സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് പി.ആർ.നമ്പീശൻ പതാക ഉയർത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ.അജിർ അദ്ധ്യക്ഷനായി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് യോഗേന്ദ്ര യാദവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ ജയ്സിംഗ് കൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വി.കെ.രവീന്ദ്രൻ സംഘടനാപരമായ രാഷ്ട്രീയ രേഖ അവതരിപ്പിച്ചു. യു.ഡി.എഫ് ചെയർമാൻ ടി.വി.ചന്ദ്രമുഖൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോബി എം.പി,ആർ.എം.പി സംസ്ഥാന ചെയർമാൻ ടി.എൽ.സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സി.എം.പി സംസ്ഥാന സെക്രട്ടറിമാരായ എം.പി.സാജു, കൃഷ്ണൻ കോട്ടുമല, സുരേഷ് ബാബു, പി.കെ.ശശി, അഡ്വ.സ്വാതികുമാർ, വികാസ് ചക്രപാണി എന്നിവർ ആശംസകൾ അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL