SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

ജീവനം 2.0 ജില്ലാതല ഉദ്ഘാടനം ഇന്ന്; 100 സി.ഡി.എസുകൾക്ക് സമ്പൂർണ ഐ.എസ്.ഒ. അംഗീകാരം

തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ജീവനം 2.0' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം, 100 സി.ഡി.എസുകളുടെ സമ്പൂർണ ഐ.എസ്.ഒ പ്രഖ്യാപനം, ഹരിതകർമ്മസേന അംഗങ്ങൾക്കുള്ള 'ഇൻസ്പയർ' ഇൻഷുറൻസ് കാർഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ് അദ്ധ്യക്ഷനാകും. മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ അംഗങ്ങൾ, ക്ഷീരകർഷകർ, ലൈവ് സ്റ്റോക്ക് ക്ലസ്റ്റർ അംഗങ്ങൾ എന്നിവരുടെ വരുമാന സ്ഥിരതയും ഉത്പാദനക്ഷമതയും ഉറപ്പാക്കാൻ ശാസ്ത്രീയ മൃഗപരിപാലനം പ്രോത്സാഹിപ്പിക്കുകയാണ് 'ജീവനം 2.0' പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിനോടനുബന്ധിച്ച് സൗജന്യ മരുന്ന് വിതരണവും മാസ്റ്റിറ്റിസ് രോഗപ്രതിരോധ ക്യാമ്പയിനും സംഘടിപ്പിക്കും. 'മഴക്കാല പരിചരണം കന്നുകാലികളിൽ' എന്ന വിഷയത്തിൽ ഡോ. എം. മഞ്ജുഷ, 'പാലും പാലുത്പന്നങ്ങളും' എന്ന വിഷയത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. വിധു എന്നിവർ പരിശീലന ക്ലാസുകൾ നയിക്കും.

ജില്ലയിലെ 86 ഗ്രാമീണ സി.ഡി.എസുകളും 14 നഗര സി.ഡി.എസുകളുമാണ് ഐ.എസ്.ഒ. 9001:2015 അംഗീകാരം കരസ്ഥമാക്കിയത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ബി. അനീസ് മിത്ര എന്നിവർ സംസാരിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL