SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

വെള്ളപ്പൊക്ക ഭീഷണി: പഞ്ചായത്ത് ഭരണസമിതി പ്രദേശങ്ങൾ സന്ദർശിച്ചു

c

ചേർപ്പ്: മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. പഞ്ചായത്തിലെ 22 വാർഡുകളിലും സ്ഥിതിഗതികൾ വിലയിരുത്തി. അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന മുത്തുള്ളിയാൽ തോപ്പ് പ്രദേശത്ത് വെള്ളം കയറിത്തുടങ്ങി. പടിഞ്ഞാട്ടുമുറി തെക്കുംപാടം പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചേർപ്പ് ഗവ. ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മുത്തുള്ളിയാൽ, പടിഞ്ഞാട്ടുമുറി പ്രദേശങ്ങളിലെ നാലോളം കുടുംബങ്ങളെ ഇന്നലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഗീത ഗോപി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, വൈസ് പ്രസിഡന്റ് വിദ്യാ രമേഷ്, എം.എച്ച്. സജീർ, പി.എച്ച്. ഉമ്മർ, ലോഹിതാക്ഷൻ, എം. സുജിത്ത് കുമാർ, ജയശ്രീ ഷാജൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL