SignIn
Kerala Kaumudi Online
Monday, 24 August 2026 1.25 AM IST

എസ്.പി.സി ഓണം ക്യാമ്പ്

saina

​ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ത്രിദിന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഓണം ക്യാമ്പ് സമാപിച്ചു. കൈപ്പമംഗലം എസ്.ഐ കെ.രഞ്ജിത്ത് പതാക ഉയർത്തിയ ചടങ്ങിൽ എടത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.വി. പ്രദീപ് ലാൽ അദ്ധ്യക്ഷനായി. എസ്.ഐ ടി.ജയകുമാർ വിശിഷ്ടാതിഥിയായി. ​ക്യാമ്പിന്റെ ഭാഗമായി കരാട്ടെ താരം രജനി സന്തോഷിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം, ടി.ആർ.അനി നയിച്ച വേസ്റ്റ് മാനേജ്‌മെന്റ് വർക്ക്ഷോപ്പ്, അബ്ദുൽ ബഷീർ (ദയാ ഹോസ്പിറ്റൽ) നയിച്ച സി.പി.ആർ–പ്രഥമശുശ്രൂഷാ ക്ലാസ് എന്നിവ നടന്നു.സമാപന സമ്മേളനം പി.ടി.എ പ്രസിഡന്റ് എ.വി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. എച്ച്.എം കെ.എസ്.കിരൺ, എം.പി.ടി.എ പ്രസിഡന്റ് ശൈല, എസ്.ആർ.ജി കൺവീനർ ബിജു മോഹൻ ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL