
അന്നമനട: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.ശശിധരന്റെ വീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. 30ന് നടക്കുന്ന ടി. ശശിധരന്റെ മകൾ ആർഷയുടെ വിവാഹത്തിന്റെ ഭാഗമായി ആശംസകൾ നേരാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞ ദിവസം തൃശൂരിൽ എത്തിയിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ അന്നമനടയിലെത്തിയത്.
സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.കെ. ഡേവീസ്, മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, ഏരിയാ കമ്മിറ്റി അംഗം ടി.കെ. സതീശൻ, ലോക്കൽ സെക്രട്ടറി പി.വി. വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |