
ചേലക്കര: ചേലക്കര ആൽഫ പാലിയേറ്റീവ് ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. രോഗികളും പരിചാരകരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. കലാപരിപാടികളും ഓണസദ്യ, സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളായ ഇ. വേണുഗോപാല മേനോൻ, ഐവർ മഠം അശോക് വാര്യർ പാഞ്ഞാൾ വേലുകുട്ടി, സുരേഷ് കാളിയത്ത്, വാസുവൈദ്യർ തുടങ്ങിയവരെ ആദരിച്ചു. പാലിയേറ്റീവ് ലിങ്ക് സെന്റർ പ്രസിഡന്റ് ഗോപി ചക്കുനത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ സെക്രട്ടറി ഗോപിനാഥൻ നായർ, ജലീൽ ഗിരിജൻ, കമ്യൂണിറ്റി ഡയർക്ടർ സുരേഷ് ശ്രീധർ, ഡോക്ടർ നീതു, ഫിസിയോതെറാപ്പിസ്റ്റ് ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |