SignIn
Kerala Kaumudi Online
Friday, 28 August 2026 1.40 AM IST

അപേക്ഷാ തീയതി നീട്ടണം

photo

ചാവക്കാട്: മത്സ്യത്തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ മത്സ്യഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31ന് അവസാനിക്കും. എന്നാൽ ആഗസ്റ്റ് മാസത്തിൽ സർക്കാർ ഓഫീസുകൾ 12 ദിവസത്തിലധികം അവധിയായതിനാൽ പദ്ധതിക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാകാത്ത സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വീടിന്റെ കാലപ്പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വീടിന് മറ്റ് സർക്കാർ സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്ക്കായി ആവശ്യമായത്. തീയതി നീട്ടി നൽകി മത്സ്യത്തൊഴിലാളികൾക്ക് അവസരം ഒരുക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL