
മൂലമറ്റം: വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാൻ കത്തി നശിച്ചു. 13 പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. ഇന്നലെ രാവിലെ 8:10നായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് ഡ്രൈവറും 12 സഞ്ചാരികളും മടക്കമാണ് 17 സീറ്റുള്ള വാനിൽ ഇടുക്കിയിലെത്തിയത്. കാഞ്ഞാറിൽ നിന്ന് ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിറുത്തിയപ്പോഴാണ് വണ്ടിയിൽ നിന്ന് പുക ഉയരുന്നത് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടലിലൂടെ ലഗേജുകൾ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. ഇതിനിടെ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |