SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

നെൽവയലുകൾ കുറഞ്ഞ് വയ(ൽ)നാട്

nelvayal-
തൃശ്ശിലേരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ (ഫയൽ ചിത്രം)

തിരുനെല്ലി: വയൽനാടായ വയനാട്ടിൽ നിന്ന് നെൽകൃഷി അന്യമാകുന്നു. കേരളത്തിലെ പ്രധാന നെൽ ഉത്പ്പാദന ജില്ലകളിൽ ഒന്നായിരുന്ന വയനാട്ടിൽ നെൽപ്പാടങ്ങളുടെ വിസ്തീർണ്ണവും ഉത്പ്പാദനവും ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്ക്. 1986 - 87 ൽ 19,419 ഹെക്ടറിൽ 52,718 ടൺ നെല്ല് ഉൽപ്പാദിപ്പിച്ചിരുന്നു. വൈത്തിരിയിൽ 3,484 ഹെക്ടറിലും സുൽത്താൻ ബത്തേരിയിൽ 7,893 സഹക്ടറിലും മാനന്തവാടിയിൽ 8,042 ഹെക്ടറിലുമായിരുന്നു നെൽകൃഷി. ഇന്ന് ജില്ലയിൽ നെൽകൃഷി 7,822 ഹെക്ടറിൽ മാത്രം. ഉൽപ്പാദനം 20,647 ടൺ. നെൽപ്പാടങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി വഴിമാറിയതും കർഷകർ കൂടുതൽ ലാഭമുള്ള വിളകളിലേക്ക് തിരിഞ്ഞതും വാണിജ്യ ആവശ്യങ്ങൾയ്ക്കായി നെൽപ്പാടങ്ങൾ ഉപയോഗപ്പെടുത്തുന്നതും നെൽക്കൃഷിക്ക് ഇടിവു വരുത്തി. വന്യമൃഗശല്യവും വനം വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സംരക്ഷണം ലഭിക്കാത്തതും കൃഷിക്ക് വിലങ്ങുതടിയായി. കർഷകർക്ക് കൃഷിയോടുള്ള താത്പര്യം കുറക്കാൻ കാരണമായി.

കാലാവസ്ഥാ വ്യതിയാനം

കാർഷിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
കൂലി വർദ്ധിച്ചതോടെ ഉയർന്ന ഉൽപ്പാദനച്ചെലവിനനുസരിച്ച് ന്യായവില ലഭിക്കുന്നില്ല
വിത്ത്, കീടനാശിനി, യന്ത്രവാടക എന്നിവയുടെ വില വർദ്ധന.

കടക്കെണിയും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയും
പുതിയ തലമുറ മറ്റ് തൊഴിലുകളിലേക്ക് വഴിമാറുന്നു.

പരിഹാരങ്ങൾ

നെല്ലിന് കൂടുതൽ പ്രോത്സാഹനവില നൽകി, വന്യമൃഗശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കണം
എല്ലാ പാടശേഖരങ്ങളിലും ജലസേചന സൗകര്യം മെച്ചപ്പെടുത്തുക.
യന്ത്രവത്കരണത്തിന് കൂടുതൽ സബ്സിഡി നൽകുക.
കാർഷിക ഇൻഷുറൻസ് കൂടുതൽ ഫലപ്രദമാക്കുക.
യുവകർഷകരെ ആകർഷിക്കുന്ന പ്രത്യേക പദ്ധതികൾ നടപ്പാക്കുക.
നെൽ സംഭരണത്തിനും വിപണനത്തിനും മികച്ച സംവിധാനങ്ങൾ ഒരുക്കുക

അഗ്രിസ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർ: 104498

പ്രകൃതിക്ഷോഭ നഷ്ടപരിഹാരം കിട്ടാൻ (2021 മുതൽ ): 20.82 കോടി

താങ്ങുവില നൽകാൻ: 18 ലക്ഷം

വിള ഇൻഷ്വറൻസ്: 4.94 കോടി

നെല്ല് സംഭരണ കുടിശ്ശിക: 1.76 കോടി

ജില്ലയിലെ കർഷകർ

141312

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL