SignIn
Kerala Kaumudi Online
Monday, 27 April 2026 1.34 AM IST

എൽ.കെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാളെ

Increase Font Size Decrease Font Size Print Page
lk

കൊച്ചി: എൽ. കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാളെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകൻ ഫിലിപ്പ് ഛേ രാവിലെ 9 30 ന് ഫെസ്‌റ്റിവൽ ഉദ്ഘാടനം ചെയ്യും. മൂന്നു വേദികളിലായാണ് ചലച്ചിത്രമേള നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനം, ചലച്ചിത്രരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, ഷാജി എം കരുൺ, ശ്യാം ബെനഗൽ അനുസ്മരണം, റെഡ് കാർപെറ്റ് , അവാർഡ് വിതരണം, ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ എന്നിവ ഫെസ്‌റ്റിവലിലെ പ്രത്യേകതകളാണ്. വൈകിട്ട് 6.30ന് ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കും. ഫെസ്റ്റിവൽ ചെയർമാൻ കമൽ, ചലച്ചിത്ര നിരൂപകൻ ഫിലിപ്പ് ഛേ, മണിപ്പൂർ സംവിധായകൻ ഹൗബം പവൻ കുമാർ, സംവിധായകരായ സംഘജിത് വിശ്വാസ്, സുനന്ദ ഭട്ട്, ഡോ. ബിജു, ചലച്ചിത്ര പ്രവർത്തകരായ രജത് കപൂർ, വിനീത് കുമാർ, വി.കെ ജോസഫ്, ജി.പി രാമചന്ദ്രൻ, സോഹൻ റോയ്, സണ്ണി ജോസഫ് എന്നിവരും ഫെസ്റ്റിവലിൽ പങ്കെടുക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.