SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

നിരത്തിൽ തരംഗമാകാൻ ടാറ്റ നെക്‌സ്‌റ്റ് ജെൻ ടിയാഗോ

tiago

കൊച്ചി: ഉപഭോക്താക്കളുടെ മനവും ഹൃദയവും കീഴടക്കാൻ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് പുതിയ തലമുറ ടിയാഗോയും ടിയാഗോ ഇ.വിയും അവതരിപ്പിച്ചു. ഏഴുലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസവും ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യവുമുള്ള ടിയാഗോയുടെ പുതിയ മോഡലുകൾ ഡിസൈൻ, സാങ്കേതികവിദ്യ, സുരക്ഷ, മൂല്യം എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

പെട്രോൾ, ഐ.സി.എൻ.ജി., ഇലക്ട്രിക് പവർട്രെയിൻ വിഭാഗങ്ങളിൽ ടിയാഗോ ലഭ്യമാകും.

ഉപഭോക്താക്കൾക്ക് നവീന അനുഭവം

ആകർഷകമായ പുറംരൂപവും പ്രീമിയം ഇന്റീരിയറുമാണ് പുതിയ വാഹനങ്ങൾക്ക് നൽകുന്നത്. എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, ഇരട്ട ഡിജിറ്റൽ സ്ക്രീനുകൾ, 26.03 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, 35-ലധികം കണക്റ്റഡ് സവിശേഷതകൾ എന്നിവയുണ്ട്.

അതിവേഗ ചാർജിംഗ്

ടിയാഗോ ഇ.വി ഒറ്റ ചാർജിൽ ദൈനംദിന നഗരയാത്രകൾ എളുപ്പമാക്കും. 18 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ യാത്രയ്ക്കാവശ്യമായ ചാർജ് ലഭ്യമാക്കുന്ന ചാർജിംഗ് സംവിധാനവുമുണ്ട്. 24 കിലോവാട്ട്-മണിക്കൂർ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം ബാറ്ററി വാറന്റിയും (15 വർഷം വരെ ആദ്യ ഉടമയ്ക്ക്) ലഭിക്കും. ബാറ്ററി-ആസ്-എ-സർവീസ് പദ്ധതിയിലൂടെ 4.69 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം. അല്ലെങ്കിൽ 4.69 ലക്ഷം രൂപയും കിലോമീറ്ററിന് 2.6 രൂപ ബാറ്ററി ഇ.എം.ഐ നിരക്കിലുള്ള ബാറ്ററി-ആസ്-എ-സർവീസിനുള്ള ഓപ്ഷനുമുണ്ട്.

അധിക ആനുകൂല്യങ്ങൾ

ട്വിൻ-സിലിണ്ടർ ഐ.സി.എൻ.ജി. സാങ്കേതികവിദ്യയോടുകൂടിയ സി.എൻ.ജി. ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് എന്ന പ്രത്യേകതയുമുണ്ട്. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്.

ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇതുവരെ ലഭിക്കാത്ത ഡിസൈൻ, സാങ്കേതികവിദ്യ, സുരക്ഷ, മൂല്യം എന്നിവയോടെയാണ് പുതിയ ടിയാഗോ അവതരിപ്പിക്കുന്നത്.

ഷൈലേഷ് ചന്ദ്ര

എം.ഡി. ആൻഡ് സി.ഇ.ഒ

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്

പെട്രോൾ പതിപ്പ് പ്രാരംഭ വില

4.69 ലക്ഷം രൂപ

ടാറ്റ ടിയാഗോ ഇ.വി വില

6.99 ലക്ഷവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360