
തിരുവനന്തപുരം: ഐ.ടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഗ്ളോബൽ കേപ്പബിലിറ്റി സെന്ററുകൾ സ്ഥാപിക്കുന്നതിൽ സംസ്ഥാനം വൻ കുതിപ്പ് നേടുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ജി.സി.സി സാദ്ധ്യതാ റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്നോപാർക്ക് ഫേസ് വണ്ണിലെ പാർക്ക് സെന്ററിൽ നടന്ന ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി. എ.എൻ.എസ്.ആറിന്റെ സി.എഫ്.ഒ ശ്രീനിവാസൻ സാർവഭൗമൻ "കേരള ഫീസിബിലിറ്റി റിപ്പോർട്ട് 2026" അവതരിപ്പിച്ചു.
ചടങ്ങിൽ ഇൻഫോപാർക് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിലും ശ്രീനിവാസൻ സാർവഭൗമനും ജി.സി.സികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി.
ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാറും ഐ.ടി സ്ഥാപനമായ കൊളാബെറയുടെ ഡയറക്ടർ രഞ്ജിത്ത് ദോഷിയുമായി മറ്റൊരു ധാരണാപത്രവും കൈമാറി. കൗൺസിലർ സുനിൽ എസ്.എസ്, ജി. ടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന ഇലക്ട്രോണിക്സ് ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |